എവറസ്റ്റ് കീഴടക്കി ബദർ അൽ ശൈബാനി
Posted On
date_range Updated On
date_range എവറസ്റ്റ് കീഴടക്കിയ സ്വദേശിക്ക് കായികമന്ത്രിയുടെ അഭിനന്ദനം
ജിദ്ദ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ സ്വദേശി പൗരനായ സാഹസികൻ ബദർ അൽ ശൈബാനിയെ സൗദി കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അഭിനന്ദിച്ചു. എവറസ്റ്റ് കൊടുമുടി കീഴടക്കി 8848 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയിലെത്തി സൗദി അറേബ്യക്ക് പുതിയ നേട്ടം നേടിക്കൊടുത്തതിനാണ് ശൈബാനിയെ മന്ത്രി അഭിനന്ദിച്ചത്. രാജ്യത്തിന് മികച്ച നേട്ടം കൈവരിക്കുന്നതിന് രാജ്യം യുവാക്കൾക്ക് നൽകുന്ന പിന്തുണക്കും അഭിനന്ദനത്തിനും ശൈബാനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.