കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടി. ശിവദാസമേനോൻ അനുശോചന യോഗത്തിൽ സംസാരിക്കുന്നു
റിയാദ്: മുതിർന്ന സി.പി.എം നേതാവും ദീർഘകാലം പാർട്ടി സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായിരുന്ന ടി. ശിവദാസമേനോന്റെ വിയോഗത്തിൽ റിയാദിലെ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം ചേർന്നു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായ ടി. ശിവദാസമേനോൻ അധ്യാപക സംഘടന രൂപവത്കരണത്തിൽ വഹിച്ച പങ്കും വൈദ്യുതി മേഖലയിലും വ്യവസായ മേഖലയിലും കൊണ്ടുവന്ന വിപ്ലവകരമായ മുന്നേറ്റങ്ങളെ കുറിച്ചും വിദ്യാർഥികളോടും വിദ്യാഭ്യാസത്തോടും കാട്ടിയിട്ടുള്ള കരുതലും അനുശോചനം രേഖപ്പെടുത്തിയവർ സ്മരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സതീഷ് കുമാർ, ബദീഅ ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.