നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരവുമായി സിറ്റി ഫ്ലവർ; സൗജന്യ പർച്ചേസ് കൂപ്പണുകൾ പ്രഖ്യാപിച്ചു

റിയാദ്: അന്താരാഷ്​ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ നഴ്സുമാർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ റീട്ടെയിൽ സ്ഥാപനമായ സിറ്റി ഫ്ലവർ. ആരോഗ്യമേഖലയിലെ നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

സിറ്റി ഫ്ലവറി​െൻറ ഏത് ഡിപ്പാർട്ട്‌മെൻറിൽ നിന്നും 100 സൗദി റിയാലിന് ഷോപ്പിങ്​ നടത്തുന്ന നഴ്സുമാർക്ക് 25 റിയാലി​​െൻറ പർച്ചേസ് കൂപ്പൺ തികച്ചും സൗജന്യമായി ലഭിക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സ്​റ്റേഷനറി, വാച്ചുകൾ, പെർഫ്യൂമുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഈ ഓഫർ ലഭ്യമാണ്. നഴ്സസ് ദിനത്തിൽ (ചൊവ്വാഴ്​ച) മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സൗദി അറേബ്യയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന രജിസ്​റ്റർ ചെയ്ത നഴ്സുമാർക്ക് മാത്രമാണ് ഈ ഓഫറിന് അർഹതയുള്ളത്.

ഈ പ്രത്യേക ആനുകൂല്യം കൈപ്പറ്റുന്നതിനായി നഴ്സുമാർ തങ്ങളുടെ ആശുപത്രി തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കേണ്ടതുണ്ടെന്ന് സിറ്റി ഫ്ലവർ മാനേജ്മെൻറ്​ അറിയിച്ചു. നഴ്സസ് ദിനാശംസകൾ നേർന്നതോടൊപ്പം അവരുടെ കഠിനാധ്വാനത്തിന് ആദരമർപ്പിക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - City Flower honors nurses on Nurses' Day; announces free purchase coupons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.