റിയാദ്: തെന്നിന്ത്യൻ സംഗീതചക്രവർത്തിനിയെ കൺപാർത്ത് കാതുകളർപ്പിച്ച് എല്ലാം മ റന്നിരുന്ന സദസ്സിനെ ഞെട്ടിച്ചായിരുന്നു ആ മാസ് എൻട്രി. ‘ഒരു മുറൈ വന്ത് പാർത്തായാ...’ എ ന്നു തുടങ്ങി, ‘നെഞ്ചമൊൻട്രു തുടിക്കയിൽ...’ എന്നെത്തി രുദ്രതാളം മുറുകുേമ്പാൾ വേദിയിൽ സാക്ഷാൽ കെ.എസ്. ചിത്രക്കു പിന്നിൽ പ്രത്യക്ഷപ്പെട്ട അറബിവേഷം സദസ്സിനെ അമ്പരിപ്പിച്ചു. ‘തോം... തോം... തോം...’ അമ്പരപ്പ് വിസ്മയത്തിലേക്ക് വിടരാനും ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ കണ്ണിമചിമ്മുന്ന സമയം മാത്രമേ വേണ്ടിവന്നുള്ളൂ.
കെ.എസ്. ചിത്രയോടൊപ്പം ‘ഒരു മുറൈ വന്ത് പാർത്തായ’ പാടാനെത്തിയ സൗദി ഗായകൻ അഹമ്മദ് സുൽത്താനാണ് അതെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകാശവും ഭൂമിയും കിടുങ്ങുംവിധമുയർന്നു ആരവവും കരഘോഷവും. ‘വൈഷ്ണവ ജനതോ’ എന്ന പൗരാണിക ഹിന്ദു ഭജൻ പാടി വൈറൽ താരമായി മാറിയ ഗായകനാണ് അഹമ്മദ്.
‘തോം തോം തോം’ എന്ന് അഹമ്മദ് പാടിയപ്പോൾ ‘ഒരു മുറൈ വന്ത് പാർത്തായാ നീ’ എന്നായി ചിത്ര. പ്രമുഖ െഡയറി കമ്പനിയായ അൽമറായിയിൽ ഏരിയ സെയിൽസ്മാനേജരായ അഹമ്മദ് സുൽത്താൻ ഹിന്ദി പാട്ടുകൾ പാടുന്ന സൗദി ഗായകൻ എന്ന നിലയിൽ പേരെടുത്തയാളാണ്.
ഇത്രയും മികവോടെ, അക്ഷരസ്ഫുടതയോടെ ഒരു അറബി ഗായകന് പാടാൻ കഴിയുന്നത് വിസ്മയിപ്പിക്കുന്നു എന്ന് ചിത്ര പറയുകയും സുൽത്താനെ തുറന്ന് അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.