ചെങ്ങന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. റിയാദ്​ ഉലയ്യയില്‍ സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്​തിരുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി മോഹന വിലാസത്തില്‍ തുണ്ടിതെക്കേതില്‍ മോഹനന്‍ (64) ആണ് മരിച്ചത്​. 

10 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം ശനിയാഴ്ച വൈകുന്നേരത്തിന് ശേഷം നാട്ടിലുള്ള വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടർന്ന്​ കുവൈത്തിലുള്ള മകന്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇദ്ദേഹത്തി​​െൻറ താമസ സ്ഥലം കണ്ടെത്തിയത്. 

അല്‍ഹമാദി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭാര്യ: പ്രസന്ന. മക്കള്‍: മഹേഷ്,  ഗോപിക. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി രംഗത്തുണ്ട്.

Tags:    
News Summary - chengannur native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.