യാംബു: സൗദിയിൽ തിങ്കളാഴ്ച ഏറ്റവും ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസ് മക്കയിലും കുറഞ്ഞ താപനിലയായ ഒമ്പത് ഡിഗ്രി സെൽഷ്യസ് തുറൈഫിലും രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മദീന, ജിസാൻ, ഖുൻഫുദ എന്നിവിടങ്ങളിൽ 33 ഡിഗ്രിയും ജിദ്ദ, യാംബു എന്നിവിടങ്ങളിൽ 32 ഡിഗ്രിയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. അൽഉലാ, അൽവജ്ഹ് എന്നിവിടങ്ങളിൽ 31 ഡിഗ്രിയും തബൂക്കിലും ബീഷയിലും 30 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രം അറിയിച്ചു.
കുറഞ്ഞ താപനിലയായ 10 ഡിഗ്രി സെൽഷ്യസ് അൽ ഖുറയ്യാത്ത്, റഫ്ഹ, അൽദഹ്ന, ഹാഇൽ, അറാർ, സകാക്ക തുടങ്ങിയ പ്രദേശങ്ങളിലും ഹഫറുൽ ബാത്വിൻ, മജ്മഅ എന്നിവിടങ്ങളിൽ 11 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
രാജ്യത്തിെൻറ കിഴക്കൻ പ്രദേശങ്ങളായ റിയാദ്, നജ്റാൻ തുടങ്ങിയ സ്ഥലങ്ങളിലെ ചില ഭാഗങ്ങളിൽ ദൂരക്കാഴ്ചയെ കുറക്കുന്ന പൊടിക്കാറ്റ് തുടരാൻ സാധ്യതയുള്ളതായും കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥാ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.