??????? ??.????? ????? ????? ????????? ???????????? ???????? ???????????? ?????????? ???? ???????? ????????? ???? ??????? ?????? ???????????????

സി.എച്ച് സെൻറർ ഫുട്​ബാളിൽ റിയൽ സ്​റ്റാർ ജേതാക്കൾ

ബുറൈദ: കണ്ണൂർ എളയാവൂർ സി.എച്ച് സ​െൻറർ ബുറൈദ ചാപ്റ്റർ സംഘടിപ്പിച്ച ഒന്നാമത് ഫുട്​ബാൾ ടൂർണമ​െൻറിൽ റിയൽ സ്​റ്റാർ ബുറൈദ ചാമ്പ്യന്മാരായി.
ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ഉനൈസ റോക്കിങ്​ സനാഇയ്യയെയാണ് പരാജയപ്പെടുത്തിയത്. ബുറൈദയിലെ ളാഹി ഷർഖ്​ ജാലിയാത്ത് ഫ്ലഡ്​ലിറ്റ് ഗ്രൗണ്ടിലാണ്​ മത്സരങ്ങൾ നടന്നത്. ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി ജലീൽ വയനാട്​, മികച്ച ഗോളിയായി ജംഷാദ് താമരശ്ശേരി, ടോപ്​ സ്​കോററായി അനൂപ് വൈക്കം (മൂന്നു പേരും റിയൽ സ്​റ്റാർ ബുറൈദ), മികച്ച ഡിഫൻഡറായി നവാസ് എടക്കര (ഉനൈസ റോക്കിങ്​ സനാഇയ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അനീസ് ചുഴലി ടൂർണമ​െൻറ്​ ഉദ്​ഘാടനം ചെയ്​തു. എട്ട്​ ടീമുകൾ മത്സരിച്ചു. ജേതാക്കൾക്ക്​ പ്രൈസ്​മണിയും ട്രോഫിയും സമ്മാനിച്ചു.
Tags:    
News Summary - c.h. centre football-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.