സി.എച്ച് അനുസ്മരണവും സ്വീകരണവും സംഘടിപ്പിച്ചു

ജിദ്ദ: വയനാട് ജില്ല കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സി.എച്ച് അനുസ്മരണവും ജില്ലാ ലീഗ് ഉപാധ്യക്ഷൻ ടി. മുഹമ്മദിന് സ്വീകരണവും നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി. അബ്്ദുസമദ് അമ്പലവയൽ അധ്യക്ഷത വഹിച്ചു.
സൈൻ എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണവും ടി. മുഹമ്മദ് സി.എച്ച് അനുസ്മരണ പ്രഭാഷണവും നടത്തി. നാഷനൽ കമ്മിറ്റി മെമ്പർ നാസർ വെളിയങ്കോട്, റസാഖ് അണക്കായി, അബ്്ദുൽ ഖാദർ ഫൈസി എന്നിവർ ആശംസ നേർന്നു.
സുലൈമാൻ അഹ്‌സനി പ്രാർഥന നടത്തി. ജില്ല ജനറൽ സെക്രട്ടറി നജ്മുദ്ദീൻ പൊഴുതന സ്വാഗതവും ട്രഷറർ മുജീബ് കേളോത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - c.h. anusmaranam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.