ത്വാഇഫ്: കുട്ടികളിലെ സർഗവാസനകൾ പ്രോൽസാഹിപ്പിക്കാൻ സൂഖ് ഉക്കാദ് മേളയിൽ മത്സര പരിപാടികൾ. 11മാത് സൂഖ് ഉക്കാദ് മേളയിലാണ് കുട്ടികളിലെ കലാ-സാഹിത്യ കഴിവുകൾ േപ്രാത്സാഹിപ്പിക്കുന്നതിന് വിവിധ മത്സര പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ‘സൂഖ് ഉക്കാദ് കുട്ടി പ്രസംഗകൻ’ എന്ന പേരിൽ കുട്ടികൾക്കായുള്ള പ്രസംഗ മൽസര പരിപാടി ഇത്തവണ മേളയിൽ അരങ്ങേറും. പ്രസംഗം സ്ഫുടമായ അറബി ഭാഷയിലായിരിക്കണം. സൂഖ് ഉക്കാദിനെക്കുറിച്ചോ കലകളെ സംബന്ധിച്ചോ ആയിരിക്കണം പ്രസംഗം. ടൂറിസം വകുപ്പാണ് മൽസരം സംഘടിപ്പിക്കുന്നത്.
പ്രസംഗ കലയിൽ വിദഗ്ധരായ വിധി കർത്താക്കളെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഇവരായിരിക്കും സൂഖ് ഉക്കാദിലെ മികച്ച കുട്ടി പ്രസംഗകരെ തെരഞ്ഞെടുക്കുക. സ്വദേശികളും വിദേശികളുമായ കുട്ടികൾക്ക് മൽസരത്തിൽ പെങ്കടുക്കാം. മൽസരാർഥികൾ ഏഴ്-15 വയസിന് ഇടയിലുള്ളവരായിരിക്കണം. പത്ത് മിനിറ്റാണ് പ്രസംഗ സമയം. മൽസരത്തിൽ പെങ്കടുക്കുന്നവർക്ക് അപേക്ഷ ഫോമുകൾ ഒരുക്കിയിട്ടുണ്ട്. പെങ്കടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളുമുണ്ടാവും. ഒന്നു മുതൽ ആറ് വരെയുള്ള വിജയികൾക്ക് ക്യാഷ് അവാർഡും ഒരുക്കിയിട്ടുണ്ട്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 50000 റിയാലാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 40000 റിയാലും മൂന്നാം സ്ഥാനത്തിന് 30000 റിയാലും നാലാം സ്ഥാനത്തിന 20000 റിയാലും അഞ്ചാം സ്ഥാനത്തിന് 15000 റിയാലും ആറാം സ്ഥാനത്തിന് 10000 റിയാലുമാണ് സമ്മാന തുക. ഏഴ് മുതൽ പത്ത് വരെ സ്ഥാനത്തെത്തുന്നവർക്ക് 5000 റിയാൽ വീതം ക്യാഷ് അവാർഡും നിശ്ചയിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.