Posted On
date_range Updated On
date_range സി.ബി.എസ്.ഇ: അലിഫ് ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി
റിയാദ്: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ റിയാദ് അലിഫ് ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി വിജയം. വിജയികളിൽ ഫാത്തിമ ഷനീഹ, ഫാത്തിമത്തുൽ ഹർഷ, ഷഹദീൻ റഹ്മാൻ എന്നിവർ ഉയർന്ന മാർക്കോടുകൂടി സ്കൂൾ ടോപ്പേഴ്സായി. വിജയിച്ച കുട്ടികളിൽ 67 ശതമാനം ഡിസ്റ്റിങ്ഷനും 33 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥികളെയും, അവരുടെ വിജയത്തിനുവേണ്ടി പരിശ്രമിച്ച അധ്യാപകരെയും എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ്, സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൾ അബ്ദുൽ മജീദ്, പ്രധാനാധ്യാപകരായ നൗഷാദ് നാലകത്ത്, ഹമീദ ബാനു എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.