റിയാദ്: വത്തിക്കാൻ പ്രതിനിധി കർദിനാൾ ജീൻ ലൂയിസ് തൗറാൻ, റിയാദിലെ ഗ്ലോബൽ സെൻറർ ഫോർ കോംബാറ്റിങ് എക്സ്ട്രിമിസ്റ്റ് െഎഡിയോളജി (ഇത്തിദാൽ) സന്ദർശിച്ചു. ആഗോള ഭീകരവാദ വിരുദ്ധ കാമ്പയിനിെൻറ ഭാഗമായി സൗദി അറേബ്യ കഴിഞ്ഞവർഷം സ്ഥാപിച്ചതാണ് ഇൗ കേന്ദ്രം.
ഇത്തിദാൽ സെക്രട്ടറി ജനറൽ ഡോ. നാസർ അൽബുഖാമിയുടെ നേതൃത്വത്തിൽ കർദിനാളിനെയും സംഘത്തെയും സ്വീകരിച്ചു. തീവ്രവാദത്തെ നേരിടുന്നതിനും സാഹോദര്യം വളർത്തുന്നതിനും മാധ്യമങ്ങളെയും സാേങ്കതിക വിദ്യയേയും ഉപയോഗപ്പെടുത്തുന്നതിനെകുറിച്ച് ഡോ. നാസർ കർദിനാളിന് വിശദീകരിച്ചു കൊടുത്തു.
തീവ്രവാദത്തിെൻറ കാരണങ്ങളും വേരുകളും പരിശോധിച്ചുള്ള ഇത്തിദാലിെൻറ പ്രവർത്തനരീതി അഭിനന്ദനീയമാണെന്ന് കർദിനാൾ പ്രതികരിച്ചു. രണ്ടുശത്രുക്കളാണ് നമുക്കുള്ളത്. ഭീകരവാദവും അജ്ഞതയും. സംസ്കാരങ്ങളുടെ സംഘർഷം എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. അജ്ഞതയുടെ സംഘർഷമാണ് ഇവിടെ നടക്കുന്നത്. ^കർദിനാൾ തൗറാൻ ചൂണ്ടിക്കാട്ടി. 55 രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഇത്തിദാൽ സ്ഥാപിച്ചിരിക്കുന്നത്. ആശയം, സാേങ്കതികവിദ്യ, മാധ്യമം എന്നീമൂന്നു നിർണായക ഘടകങ്ങളിൽ ഉൗന്നിയാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.