??????????? ??????? ???? ??????? ????????? ?????? ????????? ?????????? ????????????? ????????????

മക്കയിൽ കാറുകൾക്കായി ‘നഗരം’

മ​ക്ക: മ​ക്ക​യി​ൽ കാ​റു​ക​ളു​ടെ വി​ൽ​പ​ന​ക്ക്​​ വേ​ണ്ടി പ്ര​ത്യേ​ക ‘ന​ഗ​രം’ ആ​രം​ഭി​ച്ചു. മ​ക്ക ന​ഗ​ര​ത്ത ി​​െൻറ തെ​ക്ക്​ അ​ക്കീ​ഷി​യ​യി​ൽ നി​ർ​മി​ച്ച കാ​ർ സി​റ്റി ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ ഉ​ദ്​​ഘാ​ട ​നം ചെ​യ്​​തു.​ 45 ല​ക്ഷ​ത്തി​ല​ധി​കം ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഒ​രു​ക്കി​യ കാ​ർ സി​റ്റി പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യി​രി​ക്കും. കാ​ർ ഏ​ജ​ൻ​സി​ക​ൾ, ഷോ​റൂ​മു​ക​ൾ, വ​ർ​ക്​​േ​​ഷാ​പ്പു​ക​ൾ, റി​​പ്പ​യ​റി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ, ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്​ ക​മ്പ​നി​ക​ൾ, യൂ​സ്​​ഡ്​ കാ​ർ വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ, സ്​​പെ​യ​ർ​പാ​ർ​ട്​​സ്​ ക​ട​ക​ൾ, ലേ​ബ​ർ വി​ല്ലേ​ജ്​ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കും.

46 ഹെ​വി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഷോ​റൂ​മു​ക​ൾ, യൂ​സ്​​ഡ്​ സ്​​പെ​യ​ർ​പാ​ർ​ട്സു​ക​ൾ​ക്കാ​യി 82 ഷോ​റൂ​മു​ക​ൾ, 80 ഗോ​ഡൗ​ണു​ക​ൾ, 1,800 വ​ർ​ക്​​​േ​ഷാ​പ്പു​ക​ൾ, 86 മെ​യി​ൻ​റ​ന​ൻ​സ്​ കേ​ന്ദ്ര​ങ്ങ​ൾ, നാ​ലു സ​ർ​വി​സ്​ കെ​ട്ടി​ട​ങ്ങ​ൾ, 1,596 ഷോ​പ്പു​ക​ൾ, 300 ഷോ​റൂ​മു​ക​ൾ, 30 ഏ​ജ​ൻ​സി കേ​ന്ദ്ര​ങ്ങ​ൾ, 10​ പ​ള്ളി​ക​ൾ, ഡ്രൈ​വി​ങ്​ സ്​​കൂ​ൾ, വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്രം, സി​വി​ൽ ഡി​ഫ​ൻ​സ്, പൊ​ലീ​സ്​ എ​യ്​​ഡ്​ പോ​സ്​​റ്റ്, ബ​ല​ദി​യ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന കേ​ന്ദ്രം, താ​മ​സ​സൗ​ക​ര്യ​ത്തി​നാ​യി 56 കെ​ട്ടി​ട​ങ്ങ​ൾ, ഏ​ഴു സ​ർ​വി​സ്​ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യും കാ​ർ സി​റ്റി​യി​ലു​ണ്ട്.

Tags:    
News Summary - car-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.