രണ്ടു പേരുടെ മരണത്തിനിടയാക്കി ത്വാഇഫിലുണ്ടായ ബസ് അപകടം
Posted On
date_range Updated On
date_range സൗദി അറേബ്യയിലെ ത്വാഇഫിൽ ബസപകടം; രണ്ട് മരണം, ഏഴു പേർക്ക് പരിക്ക്
ത്വാഇഫ്: ബസ് അപകടത്തിൽ രണ്ടുപേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ത്വാഇഫിനും തുർബക്കുമിടയിൽ ഹിദ്ൻ റോഡിലുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. 23 അറബ് പൗരന്മാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഏഴു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്ററിൽ ത്വാഇഫിലെ ആശുപത്രിയിലെത്തിച്ചു.
അപകട വിവരമറിഞ്ഞ ഉടനെ തുർബ ഗവർണറേറ്റ് ആശുപത്രി, ത്വാഇഫിലെ കിങ് ഫൈസൽ ആശുപത്രി, കിങ് അബ്ദുൽ അസീസ് ആശുപത്രി, അമീർ സുൽത്താൻ അടിയന്തിര ആശുപത്രി തുടങ്ങിയവക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
23 പേർ അപകടത്തിൽപ്പെട്ടതായി ത്വാഇഫ് ആരോഗ്യകാര്യാലയ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവർ ത്വാഇഫിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.