ബുറൈദ: എട്ടുവർഷമായി ബുറൈദ കെ.എം.സി.സി നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ഈ വർഷവും ബലിപെരുന്നാൾ ദിനത്തിൽ ബുറൈദയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുറൈദക്ക് പുറമെ റിയാദ്, ദമ്മാം, ഹാഇൽ, മജ്മഅ എന്നിവിടങ്ങളിൽ നിന്നായി എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.
ടൂർണമെന്റ് നടത്തിപ്പിനായി ഇഖ്ബാൽ പാറക്കാടൻ ചെയർമാനും അലിമോൻ ചെറുകര കൺവീനറും ബാജി ബഷീർ ട്രഷററുമായി 50 അംഗ കമ്മിറ്റി നിലവിൽ വന്നു. കൂടുതൽ വിവരങ്ങൾക്ക് 0553250012, 0536915098 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.