ബുറൈദ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ വീണ്ടെടുപ്പിനായി കൈകോർക്കാൻ പ്രവാസി സമൂഹം തയാറാകണമെന്ന് ബുറൈദയിൽ ചേർന്ന യു.ഡി.എഫ് യോഗം ആഹ്വാനം ചെയ്തു. തെരെഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണിയുടെ പ്രസക്തിയും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണം ഇന്ത്യയിൽ വരേണ്ട ആവശ്യകതയും വിശദീകരിച്ച യോഗം ഇക്കാര്യത്തിൽ ബുറൈദയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കാമ്പയിൻ നടത്താൻ തീരുമാനിച്ചു. നാട്ടിലുള്ള കുടുംബത്തെ വോട്ട് ചെയ്യാൻ ബൂത്തിൽ അയക്കേണ്ട സാഹചര്യവും സംഘ്പരിവാർ ഭരണത്തെ തുടച്ചുനീക്കേണ്ടതിന്റെ അനിവാര്യതയും അവരെ ബോധ്യപ്പെടുത്തും.
വെള്ളിയാഴ്ച കേരളത്തിൽ നടക്കുന്ന വോട്ടെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലയാളി സമൂഹത്തിനിടയിൽ ‘വൺ കാൾ വൺ വോട്ട്’ എന്ന കാമ്പയിൻ സംഘടിപ്പിക്കും. ബുറൈദ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് തച്ചംപൊയിൽ ഉദ്ഘാടനം ചെയ്തു. അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മറ്റി ചെയർമാൻ സക്കീർ പത്തറ മുഖ്യപ്രഭാഷണം നടത്തി. ബഷീർ വെള്ളില,നവാസ് പള്ളിമുക്ക്, സുധീർ കായംകുളം, റഫീഖ് ചെങ്ങളായി, ഫൈസൽ ആലത്തൂർ,ശബീറലി ചാലാട്, റഫീഖ് അരീക്കോട്, അൽത്താഫ് കട്ടുപാറ, അനസ് അമീൻ, ശരീഫ് തലയാട് എന്നിവർ സംസാരിച്ചു. പ്രമോദ് കുര്യൻ സ്വാഗതവും ബഷീർ ബാജി നന്ദിയും പറഞ്ഞു. ബുറൈദയിലെ കെ.എം.സി സി, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.