Posted On
date_range Updated On
date_range കടൽ വഴിയുള്ള മയക്കുമരുന്ന് കടത്ത് പിടികൂടി
ജിദ്ദ: കടൽ വഴി മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ മക്ക മേഖല അതിർത്തി സേന വി ഫലമാക്കി. രണ്ട് ബോട്ടുകളിലായി അര ടൺ മയക്കുമരുന്നു കടത്താനുള്ള ശ്രമമാണ് വിഫലമാക്കിയതെന്ന് വക്താവ് കേണൽ മുസ്ഫർ അൽഖരീനി പറഞ്ഞു. യമനിൽ നിന്ന് സൗദി ജലാതിർത്തിയിലേക്ക് രണ്ട് ബോട്ടുകൾ കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ബോട്ടുകൾ പിടിയിലായത്. ഒരു ബോട്ടിൽ നിന്ന് യമൻ പൗരന്മാരായ മൂന്നുപേരെ പിടികൂടുകയും 300 കിലോ ഗ്രാം ഹഷീഷ് പിടിച്ചെടുക്കുകയും ചെയ്തു. ആദ്യത്തെ ബോട്ട് പിടികൂടിയ രണ്ട് ദിവസത്തിനു ശേഷമാണ് മറ്റൊരു ബോട്ട് കൂടി പിടികൂടിയത്. രണ്ടാമത്തെ ബോട്ടിൽ 200 കിലോഗ്രാം ഹഷീഷുമായി നാല് യമൻ പൗരന്മാർ പിടിയിലായി. ആദ്യ ബോട്ട് ജിദ്ദ തീരവും രണ്ടാമത്തെ ബോട്ട് ഖുൻഫുദ തീരവും ലക്ഷ്യമിട്ടാണ് വന്നത്. ബന്ധപ്പെട്ട സുരക്ഷ വകുപ്പുകളുമായി സഹകരിച്ച് ഇവർക്കെതിരെ വേണ്ട നടപടികൾ പൂർത്തിയാക്കിയതായി വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.