മക്ക: വിവിധ കാരണങ്ങളാൽ 15 വർഷമായി നേരിൽ കാണാൻ കഴിയാതിരുന്ന ഫലസ്തീൻ സഹോദരങ്ങൾ ഹജ്ജിനിടെ മിനായിൽ വെച്ച് കണ്ടുമുട്ടി. മധ്യവയസ്കരായ സാമിറുംബുശ്റയുമാണ് യാദൃശ്ചികമായി കണ്ടുമുട്ടിയത്.
15 വർഷങ്ങൾക്ക് മുമ്പ് ആസ്ത്രേലിയയിലേക്ക് കുടിയേറിയതാണ് സാമിർ. സഹോദരിയും കുടുംബവും ഫലസ്തീനിൽ തന്നെ തുടരുകയായിരുന്നു.
ഫലസ്തീനിലെ അനിശ്ചിതാവസ്ഥകൾ കാരണം പിന്നീട് ഇരുവർക്കും നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ സൽമാൻ രാജാവിെൻറ അതിഥിയായാണ് ബുശ്റ ഹജ്ജിനെത്തിയത്. യാദൃശ്ചികമായാണ് ഇരുവരുടെയും തീർഥാടനം ഒരേവർഷം ആയതെന്നും നേരത്തെ തീരുമാനിച്ചുറപ്പിച്ചതല്ലെണ്ണും സാമിർ പറഞ്ഞു.
ദീർഘകാലത്തിന് ശേഷം സഹോദരിയെ കാണാൻ കഴിഞ്ഞതിൽ അല്ലാഹുവിനോടും സൽമാൻ രാജാവിനോടും നന്ദി പറയുകയാണെന്നും സാമിർ കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.