ബ്രേ​ക്കി​ന്​ ത​ക​രാ​ർ: 900 ടൊ​യോ​ട്ട കാമ്​റി കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു

ജി​ദ്ദ: ബ്രേ​ക്ക് പ​മ്പി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്, സൗ​ദി​യി​ൽ വി​റ്റ​ 900 ടൊ​യോ​ട്ട കാമ്​റി കാ​റു​ക​ൾ വാ​ണി​ജ്യ മ​ന്ത്രാ​ല​യം തി​രി​ച്ചു​വി​ളി​ച്ചു.

2018 മോ​ഡ​ൽ കാ​റു​ക​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ബ്രേ​ക്ക് ബൂ​സ്റ്റ​ർ വാ​ക്വം പ​മ്പി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യെ​ന്നും ഇ​ത് ബ്രേ​ക്ക് പെ​ർ​ഫോ​മ​ൻ​സ് മോ​ശ​മാ​ക്കു​മെ​ന്നും അ​ങ്ങ​നെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ച്ച​ത്. രാ​ജ്യ​ത്ത് ഈ ​മോ​ഡ​ൽ കാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ട​മ​ക​ൾ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കും ശേ​ഷം ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തി​നു​മാ​യി ടൊ​യോ​ട്ട ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Brake deal: 900 Toyota Camry cars recalled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.