അലി ട്രോഫി ബോക്​സിങ്​  ഫൈനൽ സെപ്​റ്റംബർ  28 ന്​ ജിദ്ദയിൽ

ജിദ്ദ: വേൾഡ്​ ബോക്​സിങ്​ സൂപ്പർ സീരീസിലെ സൂപ്പർ മിഡിൽവെയ്​റ്റ്​ വിഭാഗം ഫൈനൽ ഇത്തവണ ജിദ്ദയിൽ അരങ്ങേറും. ജോർജ്​ ഗ്രോവ്​സും കാല്ലം സ്​മിത്തും തമ്മിലുള്ള മത്സരം സെപ്​റ്റംബർ 28 ന്​ കിങ്​ അബ്​ദുല്ല സ്​പോർട്​സ്​ സിറ്റിയിൽ നടക്കുമെന്ന്​ ജനറൽ സ്​​േപാർട്​സ്​ അതോറിറ്റി അറിയിച്ചു. കൊമോസ എ.ജി സംഘടിപ്പിക്കുന്ന മുഹമ്മദ്​ അലി ട്രോഫിക്ക്​ വേണ്ടിയുള്ള മത്സരമാകും​ നടക്കുക​. മുഹമ്മദ്​ അലിയുടെ പേരും പാരമ്പര്യവും ഏറെ ആദരിക്കപ്പെടുന്ന സൗദി അറേബ്യയിൽ ഇൗ മത്സരം സംഘടിപ്പിക്കാനയതിൽ അഭിമാനമുണ്ടെന്ന്​ കൊമോസ എ.ജി ചീഫ്​ ബോക്​സിങ്​ ഒാഫീസർ കാല്ലി ​സതർലാണ്ട്​ പറഞ്ഞു. ​
ജോർജ്​ ഗ്രോവ്​സും കാല്ലം സ്​മിത്തും ഏറ്റുമുട്ടു​േമ്പാൾ ഇൗ വർഷത്തെ ഏറ്റവും വലിയ ബോക്​സിങ്​ പ്രകടനമാകും ഇതെന്ന പ്രതീക്ഷയിലാണ്​ ആരാധകർ. 30 കാരനായ ബ്രിട്ടീഷ്​ പ്രഫഷനൽ ബോക്​സർ ജോർജ്​ ​േഗ്രാവ്​സ്​ ഡബ്ല്യു.ബി.എ (സൂപ്പർ) മിഡിൽവെയ്​റ്റ്​ ചാമ്പ്യൻ പട്ടം 2017 നേടിയയാളാണ്​. കാല്ലം സ്​മിത്തും ബ്രിട്ടൻ സ്വദേശി തന്നെയാണ്​. അന്താരാഷ്​ട്ര മത്സരങ്ങളിൽ പരാജയമറിയാതെയാണ്​ ഇത​ുവരെയുള്ള മുന്നേറ്റം. 24 ഏറ്റുമുട്ടലുകളിൽ 24 ലും ജയം.

Tags:    
News Summary - boxing final-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.