അലി ഇർഷാദ്
ത്വാഇഫ്: വാഹനാപകടത്തിൽ മരിച്ച യു.പി. സ്വദേശിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി. ജിദ്ദയിൽനിന്ന് റിയാദിലേക്കുള്ള യാത്രാമധ്യേ ത്വാഇഫിന് സമീപം സെയിൽ കബീറിൽ വെച്ച് ട്രെയിലറുമായി മറ്റൊരു വാഹനം കൂട്ടിയിടിച്ച് മരിച്ച ഉത്തർപ്രദേശ് മീറത്ത് സ്വദേശി അലി ഇർഷാദിന്റെ മൃതദേഹമാണ് ത്വാഇഫ് ഇബ്നു അബ്ബാസ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കിയത്.
ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ മുഹമ്മദ് ഫർഹാൻ അപകട വിവരമറിഞ്ഞ് ത്വാഇഫിലെത്തിയിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനും മറ്റു നിയമ നടപടികൾ പൂർത്തിയാക്കാനും കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റും കോൺസുലേറ്റ് കമ്യൂണിറ്റി വളന്റിയറുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.