തബൂക്ക്: ഹൃദയാഘാതം മൂലം തബൂക്കിലെ താമസസ്ഥലത്ത് മരിച്ച ജാർഖണ്ഡ് ജംഷഡ്പൂർ സ്വദേശി നജ്മുദോസ ഖുർഷിദിെൻറ (52) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. അൽ ഖോബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രേഡിങ് കമ്പനിയുടെ തബൂക്ക് ശാഖയിൽ ജോലി ജീവനക്കാരനായിരുന്നു ഇയാൾ. തബൂക്ക് അമീർ ഫഹദ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കമ്പനി അധികൃതരും തബൂക്ക് കെ.എം.സി.സി വെൽഫയർ വിങ്ങും ബന്ധുക്കളും ചേർന്നാണ് നാട്ടിലയക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് സഹീർ, മാതാവ്: കിസ്വാരി ബീഗം, ഭാര്യ: ഫരീദ പർവീൻ, മക്കൾ: ആൽബിയ സൈൻ ഖുർഷിദ്, സോയ ഖുർഷിദ്, സഹോദരങ്ങൾ: ഫർഹാത്ത് ദോസ ഖുർഷിദ്, ഗസ്‌ല ജബീൻ, ഖകാശൻ തരന്നും, ഖകാശൻ അഞ്ചോം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.