സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി ജിദ്ദയിൽ കൂടിക്കാഴ്​ച നടത്തിയപ്പോൾ

ഗസ്സ: സൗദി കിരീടാവകാശിയും യു.എസ് സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനും കൂടിക്കാഴ്​ച നടത്തി

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്​ച നടത്തി. ജിദ്ദയിൽ നടന്ന കൂടിക്കാഴ്​ചയിൽ ഗസ്സ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഗസ്സയിലെ സൈനിക നടപടി നിർത്തി​​വെക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനും മാനുഷിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാനും നടക്കുന്ന ശ്രമങ്ങളെ ഇരുവരും അവലോകനം ചെയ്തതായി സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധവും സംയുക്ത സഹകരണ മേഖലകളെയും കുറിച്ച്​ ചർച്ച ചെയ്തു.

നേരത്തെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആൻറണി ബ്ലിങ്കനുമായി കൂടിക്കാ​ഴ്​ച നടത്തിയിരുന്നു. ഗസ്സയിലെയും റഫയിലെയും സ്ഥിതിഗതികളും അടിയന്തര വെടിനിർത്തലി​െൻറ ആവശ്യവും ഇരുവരും ചർച്ച ചെയ്തു. ഗസ്സയിൽ അടിയന്തര മാനുഷിക സഹായം ഉറപ്പാക്കാൻ സൗദി വിദേശകാര്യ മന്ത്രി ബ്ലിങ്കനുമായി ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഗസ്സ അക്രമണം അവസാനിപ്പിക്കുന്നതിനുള്ള​ സന്ധി ചർച്ചക്കാണ്​ ബ്ലിങ്കൻ ബുധനാഴ്ച സൗദി അറേബ്യയിലെത്തിയത്. ഫലസ്​തീനിൽ ഇസ്രായേൽ ആക്രമം തുടങ്ങിയ ശേഷം മധ്യപൂർവേഷ്യയിലേക്ക്​ ബ്ലിങ്കൻ നടത്തുന്ന ആറാമത്തെ പര്യടനമാണിത്.


Tags:    
News Summary - Blinken meets with Saudi Crown Prince Mohammed bin Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.