ജി​ദ്ദ സൂ​ഖ് സ​വാ​രീ​ഖി​ൽ ഉ​ണ്ടാ​യ അ​ഗ്നി​ബാ​ധ സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ക്കു​ന്നു

ജി​ദ്ദ സൂ​ഖ് സ​വാ​രീ​ഖി​ൽ വ​ൻ അ​ഗ്നി​ബാ​ധ

ജി​ദ്ദ: ജി​ദ്ദ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പ്ര​സി​ദ്ധ പു​രാ​ത​ന സൂ​ഖു​ക​ളി​ലൊ​ന്നാ​യ സൂ​ഖ് സ​വാ​രീ​ഖി​ൽ വ​ൻ അ​ഗ്നി​ബാ​ധ. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സ്ഥ​ല​ത്തെ നി​ര​വ​ധി ക​ട​ക​ളി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വ​ൻ സാ​മ്പ​ത്തി​ക​ന​ഷ്ടം ഉ​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തീ​വ്ര​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള 30ഓ​ളം വാ​ഹ​ന​ങ്ങ​ൾ തീ ​അ​ണ​യ്ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി. ജി​ദ്ദ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം സൂ​ഖ് സ​വാ​രീ​ഖി​ലെ തീ​പി​ടി​ത്തം അ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നും സ്ഥ​ല​ത്ത് ശീ​തീ​ക​ര​ണ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Big fire in Jeddah Souq Sawariq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.