ജിദ്ദ: വിമാനയാത്രാവേളയിൽ അനുവദിച്ച പരിധിയിൽ കൂടുതൽ പണവും ആഭരണങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും കൈവശം സൂക്ഷിക്കരുതെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. ഇത്തരം വസ്തുക്കൾ ഉണ്ടെങ്കിൽ അതു സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടതു സംബന്ധിച്ച് യാത്രക്കാരെ ബോധവത്കരിക്കാൻ വിമാന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ അയച്ചു.
സ്വകാര്യ, പൊതുമേഖല കമ്പനികളടക്കം രാജ്യത്തുനിന്ന് സർവിസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. സൗദിയിലെ നിയമങ്ങളനുസരിച്ച് അനുവദനീയമായ പരിധിയിൽ കവിഞ്ഞ പണം, ആഭരണം, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ കണക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിൽ വ്യക്തമാക്കിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.