അഷ്‌റഫി​െൻറ മൃതദേഹം  യാമ്പുവിൽ ഖബറടക്കി

യാമ്പു :  ശനിയാഴ്ച പനിയെ തുടർന്ന് സൗദി അറേബ്യയിലെ യാമ്പുവിൽ  മരിച്ച കോഴിക്കോട്  തിരുവമ്പാടി കല്ലുരുട്ടി സ്വദേശി കുയിലൻതൊടി അഷ്‌റഫി​​​െൻറ (46) മൃതദേഹം ബുധനാഴ്ച  ഖബറടക്കി. യാമ്പു ടൗണിലെ മസ്ജിദ് ജാമിഅഃ കബീറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും  രാഷ്​ട്രീയ സാംസ്കാരിക സംഘടന നേതാക്കളടക്കം നിരവധി  പേർ പങ്കെടുത്തു.

യാമ്പുവിലെ മലയാളികൾക്ക് സുപരിചിതനായ അഷ്‌റഫ് ഇരുപത് വർഷമായി യൂസ്ഡ് കാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിദഗ്​ധ ചികിത്സക്കായി അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം. പരേതരായ കുയിലൻതൊടി അബ്​ദു^ - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ മനയിൽ . മക്കൾ : ജാസ്മിൻ, സാദിഖ്, ആദിൽ. സഹോദരങ്ങൾ :  അലി, സജ്ജാദ്, കുഞ്ഞീതു, റസീന, ശഹീന, ഹസീന.

Tags:    
News Summary - ashraf death saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.