റിയാദ്: സൗദി സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പുരാവസ്തു പ്രദർശനത്തിന് റിയാദ് നസ്റിയയിലെ പാലസ് മ്യൂസിയത്തിൽ തുടക്കമായി. 30ഓളം ആളുകളുടെ വ്യത്യസ്ത പുരാവസ്തു പ്രദർശനം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ഞായറാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെയാണ് പ്രദർശനം. സൗജന്യമായാണ് പ്രവേശനം.
പൗരാണിക കാലഘട്ടങ്ങളിൽ ഉപയോഗിച്ച വാളുകൾ, സൗദിയിലെ അബ്ദുൽ അസീസ് രാജാവ് മുതലുള്ളവരുടെ പഴയകാല ചിത്രങ്ങൾ, അബ്ബാസിയ-റാഷിദിയ കാലഘട്ടങ്ങളിലെ നാണയങ്ങൾ, നോട്ടുകൾ, സ്റ്റാമ്പുകൾ, ഇന്ത്യൻ രൂപയുടെ നാണയങ്ങൾ, ഇന്ത്യയുടെ 500-1000 വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ, ഗാന്ധിജിയുടെ 50ൽ കൂടുതൽ രാജ്യങ്ങൾ ഇറക്കിയ സ്റ്റാമ്പുകൾ, എലിസബത്ത് രാജ്ഞി, ഡയാന രാജകുമാരി എന്നിവരുടെ സ്റ്റാമ്പ് കലക്ഷനുകൾ, പല രാജ്യങ്ങളുടെയും സ്വർണ നോട്ടുകൾ, 170ൽപരം രാജ്യങ്ങളുടെ പതാക സ്റ്റാമ്പുകൾ, 100 ൽപരം രാജ്യങ്ങളുടെ ത്രികോണ സ്റ്റാമ്പുകൾ, പോസ്റ്റൽ കാർഡുകൾ, പെയിൻറിങ് ചിത്രങ്ങൾ, തോലുകളിൽ ആലേഖനം ചെയ്ത ചിത്രങ്ങൾ, മെഡലുകൾ, പഴയകാല കളിക്കോപ്പുകൾ എന്നിവാണ് എക്സിബിഷൻ നടക്കുന്ന പാലസ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.
വിവരങ്ങൾക്ക് കോഓഡിനേറ്റർ അബ്ദുൽ അസീസ് കടലുണ്ടിയുമായി (0532528262) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.