അറേബ്യന്‍ ഡ്രൈവേഴ്സ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജയന് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അറേബ്യന്‍ ഡ്രൈവേഴ്സ് ഇഫ്താർ സംഗമം
റിയാദ്: സൗദിയിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷൻ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽഖലീജ് ഏരിയയിലുള്ള മിറായം ഇസ്തിറാഹയിലാണ് സംഗമവും നോമ്പുതുറയും നടന്നത്. മാധ്യമപ്രവര്ത്തകന് ജയൻ കൊടുങ്ങല്ലൂർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് തൃശൂർ അധ്യക്ഷത വഹിച്ചു. അയൂബ് കരൂപ്പടന്ന, ശിഹാബ് കൊട്ടുകാട്, നിഷാദ് ആലംകോട് എന്നിവർ ഇഫ്താർ സന്ദേശം നൽകി. മുഹമ്മദ് ഷാ വെഞ്ഞാറമൂട് സ്വാഗതവും ജോജു തൃശൂർ നന്ദിയും പറഞ്ഞു. ഷജീർ തിരുവനന്തപുരം, റഫീഖ് തൃശൂർ, ഷാഫി മൂർക്കനാട്, നവാസ് ചേലോട്, ബൈജു കണ്ണൂർ, ബ്ലസ്സൺ തൃശൂർ, റഷീദ് ഓമശ്ശേരി, ഉനൈസ് പട്ടാമ്പി, അഷ്റഫ് കണിയാപുരം എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.