വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

റിയാദ്: റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിനായി സി.ബി.എസ്.ഇ 10-ാം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ജോ ജോഷി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ എറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥിക്കാണ് നൽകുക. 25,000 രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവും അടങ്ങുന്നതാണ് അവാർഡ്. റിയാദിലെ എല്ലാ ഇന്ത്യൻ സ്കൂളുകളുടെയും ഓഫീസുകളിൽനിന്നും അപേക്ഷ ഫോം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് riyadhima@gmail.com എന്ന ഈ മെയിലിലോ സെക്രട്ടറിയെ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. ആഗസ്റ്റ് 10 വരെ അപേക്ഷകൾ സ്വീകരിക്കും.

Tags:    
News Summary - Applications are invited for Education Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.