‘ആ​ൻ’​എ​ന്ന ഹ്ര​സ്വ​സി​നി​മ​യു​ടെ പോ​സ്​​റ്റ​ർ

അ​വ​യ​വ​ദാ​ന​ത്തി​െൻറ മ​ഹ​ത്വം പ​റ​ഞ്ഞ്​ 'ആ​ൻ'​ഹ്ര​സ്വ​ചി​ത്രം

ദ​മ്മാം: അ​വ​യ​വ​ദാ​ന​ത്തി​െൻറ മ​ഹ​ത്വ​സ​ന്ദേ​ശം പ​ക​രു​ന്ന 'ആ​ൻ'​ഹ്ര​സ്വ​സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക്​ പ്രി​യ​ങ്ക​ര​മാ​കു​ന്നു. എ​ൽ.​ഒ.​ഇ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ യൂ​ട്യൂ​ബിലാണ്​ റിലീസ്​.

ക​ഴി​ഞ്ഞ ലോ​ക്​​ഡൗ​ണിൽ മു​റി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ക​ലാ​കാ​ര​ന്മാ​ർ ത​ങ്ങ​ളു​ടെ സ​ർ​ഗ​ഭാ​വ​ങ്ങ​ളെ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തോ​ടെ ജു​ൈ​ബ​ലി​ൽ രൂ​പ​പ്പെ​ട്ട​താ​യി​രു​ന്നു എ​ൽ.​ഒ.​ഇ മീ​ഡി​യ. ലോ​ക്​​ഡൗ​ണി​ൽ ഒ​റ്റ​െ​പ്പ​ട്ടു​പോ​യ ഒ​രു കു​ടും​ബ​ത്തി​െൻറ ക​ഥ പ​റ​ഞ്ഞ്​ 'ലോ​ക്​​ഡ്'​എ​ന്ന ഹ്ര​സ്വ​സി​നി​മ ഇ​വ​ർ പു​റ​ത്തി​റ​ക്കിയിട്ടുണ്ട്​. ഇ​വ​രു​െ​ട ര​ണ്ടാ​മ​​ത്തെ ചി​ത്ര​മാ​ണ്​ 'ആ​ൻ'. പ്ര​വാ​സ ഭൂ​മി​ക​യി​ലെ 35ഒാ​ളം ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി​യാ​ണ്​​ 20 മി​നി​റ്റ്​​ ദൈ​ർ​ഘ്യ​മു​ള്ള ചി​ത്രം.

ജ​ന്മ​നാ ബ​ധി​ര​യും മു​ക​യു​മാ​യ, അ​തേ​സ​മ​യം ഹൃ​ദ​യ​ത്തി​ന്​ ഗു​രു​ത​ര​മാ​യി ത​ക​രാ​റു​ള്ള 'ആ​ൻ'​എ​ന്ന മ​ക​ളും അ​വ​ളെ ചി​കി​ത്സി​ക്കാ​ൻ വ​ഴി​കാ​ണാ​തെ വി​ഷ​മി​ക്കു​ന്ന അച്ഛ​നു​മാ​ണ്​ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഇ​ത്ത​രം കു​ട്ടി​ക​ളോ​ട്​ സ​മൂ​ഹ​വും കു​ടും​ബം​പോ​ലും പു​ല​ർ​ത്തു​ന്ന അ​വ​ഗ​ണ​നാ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​ങ്ങ​ളെ ഇ​തി​ൽ നോ​വു പ​ട​ർ​ത്തു​ന്ന അ​നു​ഭ​വ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. സ​മൂ​ഹ​ത്തി​െൻറ മു​ഖ്യ​ധാ​ര​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​െ​പ്പ​ടു​ന്ന ഒ​രു കു​ഞ്ഞി​െൻറ സ്വ​കാ​ര്യ​മാ​യ ദുഃ​ഖം പ്രേ​ക്ഷ​ക​രി​ലേ​ക്ക്​ പ​ട​ർ​ത്താ​ൻ സം​വി​ധാ​യ​ക​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്​്.

മ​ക​ളു​െ​ട ഹൃ​ദ​യം മാ​റ്റി​വെ​ക്കാ​ൻ കൊ​തി​ച്ച്​ അ​ല​ഞ്ഞ അ​ച്ഛ​െൻറ ഹൃ​ദ​യം​ത​െ​ന്ന മ​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന വി​ധി​യു​ടെ മു​ന്നി​ൽ ചി​ത്രം അ​വ​സാ​നി​ക്കു​ന്നു. ചി​ത്ര​ത്തി​െൻറ ​​ൈക്ല​മാ​ക്​​സി​ൽ ഉ​പ​യോ​ഗി​ച്ച 'ഇ​രു​ളാ​ണ്​ ചു​റ്റും'​എ​ന്ന ഗാ​നം യൂ​ട്യൂ​ബി​ൽ അ​ര​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു​. ശ്രീ​ക്കു​ട്ടി ത​ങ്ക​പ്പ​ൻ ര​ചി​ച്ച വ​രി​ക​ൾ​ക്ക് അ​ബി​ൻ ടി. ​ജോ​സ​ഫാ​ണ്​ ഈ​ണം. ദി​വ്യ ന​വീ​ൻ ആ​ല​പി​ച്ചു. ഷാ​മി​ൽ ആ​നി​ക്കാ​ടാ​ണ്​ സം​വി​ധാ​നം. ഷ​ക്കീ​ല ക​ല്ലൂ​പാ​ല​ത്തി​േ​ൻ​റ​താ​ണ്​ ക​ഥ. അ​ങ്കി​ത വി​നോ​ദ് എ​ന്ന ഏ​ഴാം ക്ലാ​സു​കാ​രി​യാ​ണ്​ 'ആ​ൻ'​എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ം. അ​ച്ഛ​നാ​യി ന​സീ​ബ് ക​ലാ​ഭ​വ​നും. മ​റ്റു ര​ണ്ടു മ​ക്ക​ളാ​യി അ​സ​ഹ് മ​ഹ​നാ​സും ഇ​നാ​യ നി​യാ​സും വേ​ഷ​മി​ടു​ന്നു.

കൂ​ടാ​തെ ജ​യ​ൻ ത​ച്ച​മ്പാ​റ, മു​ര​ളി എ​ട​യ​ത്ത്‌, യാ​സ​ർ ച​ങ്ങ​ലീ​രി, സി​ബി​ലാ​ൽ, അ​ർ​ച്ച​ന ഷാ​രി​ക്ക​ൽ, ലീ​ഷ, ജം​ഷീ​ർ, ബൈ​ജു അ​ഞ്ച​ൽ, അ​ഫ്സ​ൽ, ഡി​ൻ​സ​ൺ ഡേ​വി​സ്, ഫ​റാ​ഹ് ഫാ​ത്വി​മ, ഫാ​ത്വി​മ അ​ഫ്സ​ൽ, ഷാ​ഹി​ദ് തെ​യ്യാ​ല, മ​ജീ​ദ് കൊ​ട്ട​ള​ത്തു, മാ​സി​ൻ മു​ഫ​സ്സി​ൽ, നി​ഷാ​ജു​ദ്ദീ​ൻ, അ​യ്മ​ൻ റി​യാ​സ്, ഷ​യാ​ൻ സു​ൽ​ത്താ​ൻ, അ​യാ​ൻ, സ​തീ​ഷ് കു​മാ​ർ, സൗ​ജ​ന്യ ശ്രീ​കു​മാ​ർ, സ​റി​ൻ, ശ്രീ​യ ശ്രീ​കു​മാ​ർ, റീം ​റി​യാ​സ്, റോ​ണ റി​യാ​സ് തു​ട​ങ്ങിയവരാണ്​ മറ്റ്​ വേഷം.

ജം​ഷീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​രാ​ണ്​ കാ​മ​റ. ബ​ഷീ​ർ വെ​ട്ടു​പാ​റ (ക്രി​യേ​റ്റി​വ് ഹെ​ഡ്), യാ​സ​ർ ച​ങ്ങ​ലീ​രി (പ്രൊ​ഡ​ക്​​ഷ​ൻ ഹെ​ഡ്), ന​വ്യ വി​നോ​ദ് (അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ), മ​ജീ​ദ് കൊ​ട്ട​ള​ത്ത്​ (പ്രൊ​ഡ​ക്​​ഷ​ൻ സ​പ്പോ​ർ​ട്ട്), ഷി​നോ (ലൊ​ക്കേ​ഷ​ൻ), ബി​ജു ശ​ബാ​ന (ട്രാ​ൻ​സ്പോ​ർ​േ​ട്ട​ഷ​ൻ), ന​സീ​ർ ഹു​സൈ​ൻ (ഡി​സൈ​ൻ), ഹി​ജ്‌​ലാ​ൻ (എ​ഡി​റ്റി​ങ്), ര​ഞ്​​ജു വി​ശ്വ​നാ​ഥ് (ആ​ർ​ട്ട്), അ​ബി​ൻ ടി. ​ജോ​സ​ഫ് (പ​ശ്ചാ​ത്ത​ല സം​ഗീ​തം) തു​ട​ങ്ങി​യ​വ​രാ​ണ്​ അ​ണി​യ​റ​യി​ൽ. സൗ​ദി​യി​ൽ​നി​ന്നു​ള്ള ആ​ദ്യ വ​ലി​യ സി​നി​മ പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഇ​വർ.

Tags:    
News Summary - ‘Ann’ is a short film about the greatness of the gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.