????? ????? ????????????????, ?????? ?????

ജാസിറക്ക് സൗദിയിൽ അന്ത്യവിശ്രമം; അനസും മകനും നാട്ടിലെത്തി

ജിദ്ദ: ദിവസങ്ങൾക്ക് മുമ്പ് ജിദ്ദയിൽ മരിച്ച ഗർഭിണിയായിരുന്ന മലപ്പുറം തിരൂരങ്ങാടി കുണ്ടൂർ ഉള്ളക്കംതൈൽ വീട്ടിൽ ജാസിറയുടെ ഭർത്താവ് അനസും ഇവരുടെ നാല് വയസ്സുള്ള മകനും നാട്ടിലെത്തി. ശനിഴാഴ്ച സർവിസ് നടത്തിയ ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്. 

മൂന്ന് മാസങ്ങൾക്കു മുമ്പാണ് 27 വയസ്സുകാരി ജാസിറയും മകനും അവധി കഴിഞ്ഞുമടങ്ങുന്ന അനസിനോടൊപ്പം സന്ദർശക വിസയിൽ ജിദ്ദയിലെത്തിയത്. നാല് മാസം ഗർഭിണിയായിരുന്ന ജാസിറക്കും മകനും സൗദിയിലെ യാത്രാ നിയന്ത്രണങ്ങൾ കാരണം നാട്ടിലേക്ക് തിരിച്ചുപോവാൻ കഴിഞ്ഞില്ല. 

ഗർഭകാല ക്ഷീണവും അതോടൊപ്പം മറ്റു ശാരീരിക അവശതകളും കാരണം ജാസിറ ചികിത്സയിലായിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജിദ്ദയിലെ ഹസൻ ഗസാവി ആശുപത്രിയിൽ വെച്ച് ജാസിറ മരിക്കുകയായിരുന്നു. 

മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കുകയും ചെയ്​തു. ഇവരുടെ അപ്രതീക്ഷിത മരണം അനസിനെ മാനസികമായി തളർത്തി. ഉമ്മയെ അന്വേഷിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരൻ മകനെ ജാസിറയുടെ മരണം അറിയിച്ചിരുന്നില്ല. ഭാര്യയെ നഷ്​ടപ്പെട്ട അനസി​​െൻറയും ഉമ്മയെ നഷ്​ടപ്പെട്ട നാല് വയസ്സുകാര​​െൻറയും അവസ്ഥ മനസിലാക്കി സുഹൃത്തുക്കളും നാട്ടുകാരും നിരവധി സാമൂഹിക പ്രവർത്തകരും ഇവരെ ആശ്വസിപ്പിക്കാനുണ്ടായിരുന്നു. 

ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ചെയ്തു. അതുപ്രകാരമാണ് ശനിഴാഴ്ച  പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഇവർക്ക് നാട്ടിലെത്താനായത്. വിഷമഘട്ടത്തിലും മറ്റും തന്നെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിച്ചാണ് അനസ് മകനോടൊപ്പം യാത്രയായത്.

Tags:    
News Summary - anas and son landed in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.