ന്യൂയോർക്ക്: ആഗോള വിനോദ രംഗത്തെ പ്രമുഖ സ്ഥാപനമായ വാർണർ ബ്രദേഴ്സിെൻറ ആസ്ഥാനം സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സന്ദർശിച്ചു.
കമ്പനി ചെയർമാൻ കെവിൻ സുജിഹാരയുമായും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ദീർഘമായ കൂടിക്കാഴ്ചയും നടത്തി. സിനിമക്കുള്ള നിയന്ത്രണം സൗദി അറേബ്യയിൽ നീക്കിയതിെൻറ പശ്ചാത്തലത്തിലാണ് കിരീടാവകാശിയുടെ ഇൗ സന്ദർശനം. ലോസ് ആഞ്ചലസിൽ കമ്പനി ആസ്ഥാനത്ത് നടന്ന ചർച്ചകളിൽ മാധ്യമ, വിനോദ, സാംസ്കാരിക രംഗത്തെ വിപുലമായ സഹകരണത്തിന് ഇരുവിഭാഗവും ധാരണയിെലത്തി. സൗദി യുവാക്കൾക്ക് ഗവേഷണത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനുള്ള ആലോചനയും നടന്നു. ചർച്ചകളിൽ അമേരിക്കയിലെ സൗദി അംബാസഡർ അമീൻ ഖാലിദ് ബിൻ സൽമാനും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.