റിയാദ്: 1500 കോടി ഡോളറിെൻറ വ്യോമ പ്രതിരോധമിസൈല്‍ സൗദിക്ക് നൽകാൻ യു.എസ് അനുതി നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടെർമിനൽ ഹൈ ആൽറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ് (താഡ്) എന്ന പേരിലുള്ള പ്രതിരോധ മിസൈലാണ് ഇതോടെ സൗദിക്ക് ലഭ്യമാവുന്നത്. പാട്രിയോട് പ്രതിരോധ മിസൈലിനെ അപേക്ഷിച്ച് മികവുറ്റ പ്രതിരോധ ശേഷിയുള്ളതാണ് ‘താഡ്’ മിസൈലുകള്‍. കൂടുതൽ കൃത്യതയോടെ ആക്രമണ മിസൈലിനെ തകർക്കാമെന്നതാണ് ഇതിെൻറ പ്രേത്യകത. പാട്രിയോട് മിസൈല്‍ ആക്രമണത്തിന് വരുന്ന മിസൈലിന് അടുത്തുവെച്ച് പൊട്ടിത്തെറിച്ചാണ് നിര്‍വീര്യമാക്കുന്നത്. ആക്രമണ മിസൈലിനെ ഗതി തിരിച്ചുവിടാനോ ചിന്നിച്ചിതറാനോ ഇത് കാരണമാവും. എന്നാല്‍ ‘താഡ്’ മിസൈലുകള്‍ക്ക് ഈ ഭീഷണി നില നില്‍ക്കുന്നില്ല. അതിനാല്‍ തന്നെ പാട്രിയോടിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ പ്രതിരോധമാണ് ‘താഡ്’ മിസൈലുകള്‍ നിര്‍വഹിക്കുക. അന്തരീക്ഷത്തില്‍ 150 കി.മീറ്റര്‍ ദൂരം വരെയുള്ള ആക്രമണ മിസൈലുകളെ പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും. യു.എ.ഇ ഈ ഇനത്തിലുള്ള മിസൈലുകള്‍ അമേരിക്കയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നെന്നും ഏഴായിരം കോടി ഡോളറിെൻറ ആയുധ ഇടപാട് അമേരിക്കയുമായി നടത്തിയിരുന്നുവെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.