Posted On
date_range Updated On
date_range അമീർ മുഹമ്മദ് ബിൻ സൽമാനും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയും ചർച്ച നടത്തി
ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുമായി ചർച്ച നടത്തി. റിയാദിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
കായിക സഹകരണത്തിന്‍റെ മേഖലകളും അതിന്‍റെ വികസനത്തിനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. സൗദി സ്പോർട്സ് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, സൗദി ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് യാസർ അൽമിശ്അൽ എന്നിവരും സന്നിഹിതരായിരുന്നു.
നേരത്തെ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ഫിഫ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.