അമ്മയെ സൗദിയിലെത്തിച്ച്​ പരിചരിച്ചു; മകന്​ പിഴ ഒഴിവാക്കി സൗദി അധികൃതർ

ദമ്മാം: രോഗിയും വൃദ്ധയുമായ അമ്മയെ സന്ദർശക വിസയിൽ സൗദിയിലെത്തിച്ച്​ പരിചരിച്ച മലയാളി കുടുംബത്തിന്​ വിസ കാല ാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതി​​​​​​െൻറ പിഴ ഒഴിവാക്കി അധികൃതരുടെ കാരുണ്യം. ദമ്മാമിലെ കമ്പനി ജീവനക്കാരനായ കേ ാഴിക്കോട്​ വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷ് ആണ് മാതൃസ്​നേഹത്തിന്​ അപൂർവമാത​ൃകയായതി​​​​​​െൻറ പേരിൽ അധികൃത രുടെ അസാധാരണ ആനുകൂല്യം ലഭിച്ചത്​. മൂന്ന്​ വർഷം മുമ്പ്​ വിസിറ്റിംഗ്​ വിസയിൽ വന്ന അമ്മക്ക്​ അൽഷിമേഴ്​സ്​ മൂലം ന ാട്ടിൽ പോവാനായില്ല. വിസ കാലാവധി കഴിഞ്ഞിട്ടും മക​​​​​​െൻറ പരിചരണത്തിൽ ദമ്മാമിൽ കഴിയേണ്ടി വന്നു.ഇതിന്​ മുമ്പ്​ പല തവണയായി വിസിറ്റിംഗ്​ വിസയിൽ വന്നുപോവാറാണ്​ പതിവ്​. കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതി​​​​​​െൻറ പിഴയായ 15000 റിയാലാണ്​ അധികൃതർ ഒഴിവാക്കിക്കൊടുത്തത്​.

അച്​ഛൻ മരിച്ചതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയെ സൗദിയിലേക്ക്​ കൊണ്ടുവരികയായിരുന്നു. പത്ത്​ വർഷത്തിന്​ മുമ്പ്​ അമ്മയെ കൊണ്ടു വരു​േമ്പാൾ സന്തോഷ്​ വിവാഹം കഴിച്ചിരുന്നില്ല. ദമ്മാമിലെ താമസ സ്​ഥലത്ത്​ വിൽ ചെയറിൽ കഴിയുന്ന അമ്മക്ക്​ ആവശ്യമായതെല്ലാം ഒരുക്കിവെച്ചാണ്​ സന്തോഷ്​ ജോലിക്ക്​ പോവുക. ഉച്ചക്ക്​ കിട്ടുന്ന ഒരു മണിക്കൂർ ഇടവേളയിൽ വീട്ടിലെത്തി അമ്മക്ക്​ ആഹാരവും മരുന്നും നൽകും. ഇത്തരത്തിൽ കഴിഞ്ഞ പത്തുവർഷമായി സന്തോഷ്​ അമ്മയെ പരിചരിക്കുകയാണ്​. ഏഴുവർഷം​ മുമ്പ്​ 53ാമത്തെ വയസ്സിലാണ്​ സന്തോഷ്​ വിവാഹം കഴിക്കുന്നത്​. കണ്ണൂർ സ്വദേശിനിയായ ശ്രീജയെ കെട്ടു​േമ്പാൾ സന്തോഷിനുണ്ടായിരുന്ന ഏക നിബന്ധന അമ്മയെ പൊന്നുപോലെ നോക്കാൻ ത​​​​​​െൻറ കൂ​െട നിൽക്കണമെന്നു മാത്രമായിരുന്നു. ഇന്നോളം ത​​​​​​െൻറ ഭാര്യ അക്കാര്യത്തിൽ ഒരു വീഴ്​ചയും വരുത്തിയിട്ടില്ലെന്ന്​ സന്തോഷ് പറയുന്നു.

ഇപ്പോൾ 82 വയസ്സുള്ള അമ്മ ചന്ദ്രവല്ലിക്ക്​ മൂന്ന്​ വർഷം​ മുമ്പ്​ അൽഷിമേഴ്​സ്​ ബാധിച്ചതോടെ വിസ കാലാവധി തീരു​േമ്പാൾ നാട്ടിൽ അയച്ച്​ തിരികെ കൊണ്ടുവരാൻ കഴിയാതെയായി. കമ്പനിയിൽ 15 വർഷം പൂർത്തിയാക്കിയതോടെ സന്തോഷ്​ നിർബന്ധ പൂർവ്വം എക്​സിറ്റ്​ വാങ്ങി നാട്ടിലേക്ക്​ പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സന്ദർശക വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതിനുളള പിഴ സംഖ്യ 15000 റിയാൽ അടക്കുക എന്നത് കടമ്പയായി. ഒടുവിൽ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടി​​​​​​െൻറ സഹായത്തോടെ സൗദി അധികൃതർക്ക്​ അപേക്ഷ നൽകുകയായിരുന്നു. വൃദ്ധയായ മാതാവിനെ സ്​നേഹപൂർവം പരിചരിക്കുന്ന മക​​​​​​െൻറ ആത്​മാർഥത അധികൃതരെ ധരിപ്പിക്കാൻ കഴിഞ്ഞു. അതോടെ പിഴ സംഖ്യ ഒഴുവാക്കി എക്​സിറ്റ്​ നൽകാൻ അധികൃതർ തയാറാവുകയായിരുന്നു. ‘എ​​​​​​െൻറ അമ്മയെ മരണം വരെ പൊന്നുപോലെ നോക്കണം. ’ സൗദിയിൽ നിന്ന്​ യാത്ര പറയു​േമ്പാൾ ഒാർമ നശിച്ച്​ വീൽച്ചെയറിൽ ഇരുന്ന അമ്മയെ ചേർത്തു പിടിച്ച്​ സന്തോഷ്​ പറഞ്ഞു.

Tags:    
News Summary - alshimers -saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.