കസവ് ഏകദിന ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ അൽറായ് വാട്ടർ ടീം ട്രോഫിയുമായി

കസവ് ഏകദിന ഫുട്ബാളിൽ അൽറായ് വാട്ടർ ജേതാക്കൾ

ജിദ്ദ: ജിദ്ദയിലെ കാളികാവ് സാംസ്കാരിക കൂട്ടായ്മയായ കസവി​െൻറ ആഭ്യമുഖ്യത്തിൽ നാലാമത് ഏകദിന ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.

ജിദ്ദ അൽ ഖുവൈസയിലെ കരീനത്തു ഗ്രൗണ്ടിൽ നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തി​െൻറ ഉദ്ഘാടനം ആലുങ്ങൽ മുഹമ്മദ് നിർവഹിച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡിഫൻസ് ജിദ്ദ ടീമിനെ പരാജയപ്പെടുത്തി അൽറായ് വാട്ടർ ജേതാക്കളായി.

വിജയികൾക്ക് കാർഗോ ട്രാക്ക് ഷറഫിയ സ്പോൺസർ ചെയ്ത ട്രോഫിയും ഹോളിഡേയ്‌സ് റെസ്​റ്റാറൻറ്​ ബലദ് സ്പോൺസർ ചെയ്ത പാരിതോഷികവും കസവ് പ്രവർത്തകരായ മുജീബ്, കബീർ, സാബിർ, റഫീഖ് തുടങ്ങിയവർ വിതരണം ചെയ്​തു.

മത്സരത്തിലെ രണ്ടാം സ്ഥാനക്കാർക്ക് ഗസ്‌റ്റോ കിച്ചൻ റസ്​റ്റാറൻറ്​ മുഷ്‌രിഫ സ്പോൺസർ ചെയ്ത ട്രോഫിയും റീഗൽ സൂപർ മാർക്കറ്റ് ഷറഫിയ സ്പോൺസർ ചെയ്ത പാരിതോഷികവും കസവ് പ്രവർത്തകരായ സൈനു, സുധീർ ശിഹാബ് (മാനു) തുടങ്ങിയവർ വിതരണം ചെയ്​തു. കാണികളാൽ തിങ്ങി നിറഞ്ഞ മത്സരങ്ങൾ ആസിഫ്, മാജിദ്, കരീം, റഷീദ്, അമീർ തുടങ്ങിയവർ നിയന്ത്രിച്ചപ്പോൾ കസവ് പ്രവർത്തകരായ യാസിർ, ഫൈസൽ, നബീൽ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Alroy Water wins Kasav ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.