അൽമനാർ സ്‌കൂൾ ശാസ്ത്ര കരകൗശല പ്രദർശനം

യാമ്പു: അൽ മനാർ ഇൻറർ നാഷനൽ സ്‌കൂളിലെ കെ.ജി, പ്രൈമറി വിഭാഗങ്ങളിലെ ശാസ്ത്ര കര കൗശല വിദ്യാഭ്യാസ പ്രദർശനം ‘സ്പെക്ട്ര 2018’ ശ്രദ്ധേയമായി. സ്‌കൂൾ ഡയറക്ടർ അഹ്‌മദ്‌ മുഹമ്മദ് അൽ മരിയോദ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, വൈസ് പ്രിൻസിപ്പൽ ഫാഇസ പി.എം, ബോയ്സ് സെക്ഷൻ ഹെഡ്മാസ്​റ്റർ സയ്യിദ് യൂനുസ്, ഗേൾസ് സെക്​ഷൻ ഹെഡ്മിസ്ട്രസ് രഹന ഹരീഷ്, കെ.ജി കോ ഒാർഡിനേറ്റർ മിനാജ് ബൈഗ്, പ്രോഗ്രാം കോ ഒാർഡിനേറ്റർ സീമ വിനോദ് എന്നിവർ സംബന്ധിച്ചു. സയൻസ് ഫെസ്​റ്റിൽ 250 തിലേറെ ഇനങ്ങൾ വിദ്യാർഥികൾ ഒരുക്കി.

Tags:    
News Summary - almanr school-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.