അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഫെ​സ്റ്റ്

അൽഖർജ് കെ.എം.സി.സി ഈദ് ഫെസ്റ്റ്

റിയാദ്: അൽഖർജ് കെ.എം.സി.സി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. കുട്ടികൾക്കായി വിവിധ മത്സരപരിപാടികളും വിനോദപരിപാടികളും സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ ഇശൽ സന്ധ്യക്ക് ഹബീബ് കോട്ടോപ്പാടം നേതൃത്വം നൽകി. ടൗൺ കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊളത്തൂർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം വാദി ദവാസിർ കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കന്നേറ്റി ഉദ്ഘാടനം ചെയ്തു. ഷാഫി ചിറ്റേത്തുപാറ മുഖ്യപ്രഭാഷണം നിർവഹിച്ചു.

അലി സിദ്ദീഖ് പാങ്, ഫൗസാദ് ലാക്കൽ, യൂനുസ് മന്നാനി, വി.പി. അമീർ, ബഷീർ ഫവാരിസ്, സമീർ എടക്കര, റൗഫൽ കുനിയിൽ, ഫൈസൽ ആനക്കയം, ഫസ്‌ലു ബീമാപ്പള്ളി, ഹമീദ് പാടൂർ, വി.എം. മുഖ്താർ അലി, വി.പി. സാബിത്, സക്കീർ തലക്കൊളത്തൂർ, അബ്ദുൽ സലീം ചെർപ്പുളശ്ശേരി, ഇഖ്‌ബാൽ നാദാപുരം, റഫീഖ് പാരോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.കെ.എം. കുട്ടി ചേളാരി, മുനീർ വാഴക്കാട്, ഡോ. നാസർ, ജാഫർ ചെറ്റാലി, റിയാസ് വള്ളക്കടവ്, സുലൈമാൻ വയനാട്, ഷാഫി ഹയാതം, നൂറുദ്ദീൻ കളിയാട്ടമുക്ക്, ഷാഫി മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി സ്വാഗതവും ഇക്ബാൽ അരീക്കാടൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Alkharj KMCC Eid Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.