അൽഖർജ് കെ.എം.സി.സി രക്തദാന ക്യാമ്പിൽനിന്ന്
റിയാദ്: സൗദി ദേശീയദിനത്തോടനുബന്ധിച്ച് അൽഖർജ് കെ.എം.സി.സി രക്തദാനം നടത്തി. കിങ് ഖാലിദ് ജനറൽ ആശുപത്രി അധികൃതരുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ നിരവധിയാളുകൾ രക്തം നൽകി.
നാഷനൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വർഷങ്ങളായി സൗദി ദേശീയദിനത്തിൽ കെ.എം.സി.സി നടത്തിവരുന്ന പരിപാടിയാണ് 'അന്നം നൽകിയ നാടിനു ജീവരക്തം' എന്ന രക്തദാന പരിപാടി. ആശുപത്രി ഡൊണേഷൻ ഡിപ്പാർട്മെന്റ് തലവൻ ജാബിർ മുഹ്സിൻ അൽഅസ്മരി പ്രവർത്തകരെ സ്വീകരിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഷമാമ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എൻ.കെ.എം. കുട്ടി, ഷബീബ് കൊണ്ടോട്ടി, ഇക്ബാൽ അരീക്കാടൻ, റിയാസ് വള്ളക്കടവ്, ലത്തീഫ് കരുവൻതിരുത്തി, ഹമീദ് കൊളത്തൂർ, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ യൂനുസ് മന്നാനി, സമീർ പാറമ്മൽ, ഹമീദ് പാടൂർ, ഫൈസൽ ആനക്കയം, ഇക്ബാൽ ചേരനാണ്ടി, ഫൈസൽ തിരൂർ, വി.പി. അമീർ, സാബിത് കൊടക്കല്ല്, സിദ്ദീഖ് കണ്ണംവെട്ടിക്കാവ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
ഡോ. അബ്ദുൽ നാസർ, അരുൾ വിനോദ്, ആശുപത്രി അധികൃതരായ ഡോ. മുഹമ്മദ്, അബ്ദുൽ സലാം അൽഅനസി, അബ്ദുൽ മജീദ് അൽയഹ്യ, മുനീഫ് അൽഅനസി, ആയിഷ മജ്റഷി, ജോആന അൽശമ്മരി, സൽമാൻ അൽഅഫീഫി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.