അൽഅഹ്​സ നിരത്തുകളിൽ ​ത്രീഡി സീബ്രലൈൻ

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിൽ നിരത്തുകളിൽ സീബ്ര ലൈനിൽ പുതിയ പരീക്ഷണം. വിവിധ ലക്ഷ്യങ്ങളേ​ാടെ, ത്രിമാന രീതിയിലുള്ള സീബ്രലൈനുകളാണ്​ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റോഡുകളിൽ വരയ്​ക്കുന്നത്​. ചൂട്​, ജലം എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ള, വെളിച്ചം പ്രതിബിംബിപ്പിക്കുന്ന, ലോകനിലവാരത്തിലുള്ളവയാണ്​ ഇൗ സീബ്രലൈനുകളെന്ന്​ മുൻസിപ്പൽ കാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തെ പല പ്രധാന നഗരങ്ങളിലും ഇൗ തരം റോഡ്​ക്രോസിങ്​ സംവിധാനങ്ങൾ പരീക്ഷിച്ചിട്ടുണ്ട്​. സൗദിയിൽ ഇതാദ്യമായാണ്​. വിജയകരമെന്ന്​ കണ്ടാൽ മറ്റുനഗരങ്ങളിലേക്ക്​ കൂടി ഇത്​ വ്യാപിപ്പിക്കും.

Tags:    
News Summary - alhasa-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.