Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി സുജിത് സുരേന്ദ്രനാണ് (30) കഴ ിഞ്ഞ ദിവസം മരിച്ചത്. റിയാദിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ: സുരേന്ദ്രൻ നാരായണൻ, അമ്മ: സുധർമ്മ സുരേന്ദ്രൻ. മൃതദേഹം നാട്ടിലയക്കുന്നതിന് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാനിർവാഹക സമിതി അംഗം മുജീബ് കായംകുളത്തിെൻറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.