അബഹയിലെ അൽ ജുനൂബ് ഇന്റർനാഷനൽ സ്കൂൾ അധികൃതർ 'ഹാറ്റ്സ് ഓഫ് 2023' പരിപാടി വിശദീകരിക്കുന്നു
അബഹ: ദക്ഷിണ സൗദിയിൽ രണ്ട് ദശാബ്ദക്കാലമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ സ്കൂൾ അൽ ജുനൂബ് ഇന്റർനാഷനൽ സ്കൂൾ 'ഹാറ്റ്സ് ഓഫ് 2023' നാളെ നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി ഖമീസ് മുശൈത്ത് തഹ്ലിയ സ്ട്രീറ്റിലെ മറീന പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നിർവഹിക്കുമെന്ന് സെക്രട്ടറി അബ്ദുൽ ജലീൽ ഇല്ലിക്കൽ, പ്രിൻസിപ്പൽ മഹ്സൂം അറക്കൽ, പി.ടി.എ പ്രസിഡൻറ് ഡോ. ലുഖ്മാൻ, മാനേജ്മെൻറ് പ്രതിനിധി ബിജു കെ.നായർ, വൈസ് പ്രിൻസിപ്പൽ എം.എ. റിയാസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.