ഒ.ഐ.സി.സി അൽ അഹ്സ റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
അൽ അഹ്സ: ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഹുഫൂഫ് കബായൻ റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. സൗദി നാഷനൽ കമ്മിറ്റി മെംബർ പ്രസാദ് കരുനാഗപ്പള്ളി, റീജനൽ വൈസ് പ്രസിഡന്റ് ശാഫി കുദിർ, ദമ്മാം പാലക്കാട് ജില്ലാകമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ, റഫീഖ് വയനാട്, ഷാനി ഓമശ്ശേരി, അൻസിൽ ആലപ്പി, ദിവാകരൻ കാഞ്ഞങ്ങാട്, നവാസ് ആലുവ, നൗഷാദ് താനൂർ, ജിതേഷ് ദിവാകരൻ എന്നിവർ സംസാരിച്ചു.
ഉമർ കോട്ടയിൽ സ്വാഗതവും ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു. വന്ദേമാതരാലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികൾ മധുരവിതരണവും നടത്തി ദേശീയ ഗാനാലാപനത്തോടെയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.