പുതിയ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽശറഅ്ന്
റിയാദ്: സിറിയയുടെ പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത അഹമ്മദ് അൽശറഅ്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആശംസകൾ നേർന്നു.
പരിവർത്തന കാലഘട്ടത്തിൽ സിറിയൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. സമൃദ്ധമായ ഭാവിയിലേക്ക് സിറിയയെ നയിക്കുന്നതിൽ ഞങ്ങൾ അഭിനന്ദിക്കുകയും വിജയാംശസകൾ നേരുകയും ചെയ്യുന്നു. നിങ്ങൾക്ക് ആരോഗ്യവും സന്തോഷവും തുടരട്ടെ. ഒപ്പം സിറിയൻ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും സൽമാൻ രാജാവും കിരീടാവകാശിയും ആശംസ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.