റിയാദ്: ഇൗ മാസം ഏഴ്, എട്ട് തീയതികളിൽ റിയാദ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന ആദ്യ ഇന്ത ്യൻ മഹോത്സവമായ ‘അഹ്ലൻ കേരള’യിൽ അരങ്ങേറുന്നത് കലാമാമാങ്കം മാത്രമല്ല, വമ്പൻ വ ാണിജ്യ പ്രദർശന മേളയും വ്യാപാരി സംഗമവുംകൂടിയാണ്. വ്യവസായ ഉൽപന്നങ്ങൾ പരിചയപ്പെ ടുത്തുന്നതിനും പ്രദർശനത്തിനും വിൽപനക്കുമായി ലോകോത്തര ബ്രാൻഡുകളും കേരളത്തി ൽനിന്നുള്ള പ്രാദേശിക ബ്രാൻഡുകളും അണിനിരക്കുന്ന വിപുലമായ വാണിജ്യമേളയാണ് മേളന ഗരിയിലെ പ്രധാന ഭാഗത്തുള്ള വിപുലമായ ‘ട്രേഡ് എക്സ്പോ’യിൽ നടക്കുക.
കേരളത്തിെൻറ വ്യവസായിക മുന്നേറ്റം പ്രതിഫലിക്കുന്നതുകൂടിയാകും വാണിജ്യ മേളയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻഡോ, അറബ് വാണിജ്യ പ്രമുഖർ പെങ്കടുക്കുന്ന സെമിനാറുകളും സെഷനുകളും ‘ബിസിനസ് കോൺക്ലേവ്’ എന്ന പേരിൽ വാണിജ്യമേളയുടെ അനുബന്ധ സെഷനായി സംഘടിപ്പിക്കപ്പെടും. ഇന്ത്യയിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുമെത്തുന്നവരും തദ്ദേശീയരുമായ വ്യാപാരികളുടെ സംഗമമാകും ഇൗ സെഷനിൽ മുഖ്യം. രണ്ട് ദിവസവും വൈകീട്ട് നാലുമുതൽ രാത്രി 12 വരെയാണ് ട്രേഡ് എക്സ്പോയിലേക്കുള്ള സന്ദർശന സമയം. രണ്ടുദിവസവും നൂറിലേറെ വ്യാപാര സ്ഥാപനങ്ങൾ പെങ്കടുക്കുന്ന വാണിജ്യ പ്രദർശന മേളയുമുണ്ടാകും.
വിനോദസഞ്ചാരം, മെഡിക്കൽ ടൂറിസം (ആയുർവേദം, അലോപതി), എത്നിക് ഫുഡ്, ഒാർഗാനിക് ഫാമിങ്, കയർബോർഡ് തുടങ്ങിയ രംഗങ്ങളിൽനിന്നുള്ള പ്രദർശകരാണ് കേരളത്തിൽനിന്ന് എത്തുന്നത്. ഇവരുടെ സ്റ്റാളുകൾ കൂടാതെ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള വിവിധ ട്രേഡിങ് കമ്പനികളും ചില്ലറ വിൽപന വ്യാപാരശാലകളും പ്രമുഖ ഹൈപ്പർ മാർക്കറ്റുകളും സ്റ്റാളുകളൊരുക്കും. ഭക്ഷണപാനീയ ഉൽപാദന രംഗത്തെ അതികായരായ സൗദി ദേശീയ കാർഷിക വികസന സഹകരണ സ്ഥാപനം ‘നാദെകി’െൻറ സവിശേഷ സ്റ്റാളുമുണ്ടാകും. കുറഞ്ഞ ചെലവിൽ ഏറ്റവും എളുപ്പത്തിൽ നാട്ടിലേക്ക് പണമയക്കാനുള്ള എസ്.ടി.സി പേയുടെ ബൂത്തുമായി സൗദി ടെലികോം കമ്പനിയും എക്സ്പോക്ക് പൊലിമ നൽകാനെത്തും. മേള സന്ദർശിക്കുന്നവർക്കെല്ലാം ഫ്രീ മെഡിക്കൽ ചെക്കപ്പ് സൗകര്യവും വൈദ്യസഹായം ആവശ്യം വന്നാൽ അതിനുള്ള അടിയന്തര സൗകര്യങ്ങളും ആംബുലൻസുകളുമായി റിയാദിലെ സഫാമക്ക പോളിക്ലിനിക്കും മേളയിലെത്തും.
െഎ.ടി, ടാലി സോഫ്റ്റ്വെയർ കമ്പനികൾ, ട്രാവൽ ആൻഡ് ടൂറിസം ഏജൻസികൾ, വിവിധ ഭേക്ഷ്യാൽപന്ന കമ്പനികൾ തുടങ്ങി സ്ഥാപനങ്ങളും സ്റ്റാളുകളും അണിനിരക്കും. ബിൽഡേഴ്സ് പെങ്കടുക്കുന്ന പ്രോപ്പർട്ടി എക്സ്പോയും ഇതോടൊപ്പം നടക്കും. റിയാദ് ബൻബാനിലെ അൽഫൈസലിയ റിസോർട്ടിന് സമീപമുള്ള ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മേളയിലെ ‘ട്രേഡ് എക്സ്പോ’ സെഷനിലേക്ക് രണ്ടുദിവസവും പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.