???????? ??????

അംബാസഡർ അഹമ്മദ്​ ജാവേദ്​ റിയാദിനോട്​ വിടപറഞ്ഞു

റിയാദ്​: സംഭവബഹുലമായ മൂന്നുവർഷത്തെ ഒൗദ്യോഗിക ജീവിതത്തിന്​ വിരാമം കുറിച്ച്​ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ് മദ്​ ജാവേദ്​ റിയാദിനോട്​ വിടപറഞ്ഞു. ശനിയാഴ്​ച ഉച്ചക്ക്​ 1.30ന്​ റിയാദിൽ നിന്ന്​ പുറപ്പെട്ട എയർ ഇന്ത്യ വിമാനത്ത ിൽ മുംബൈയിലേക്ക്​ തിരിച്ചു. പോകുന്നതിന്​ മുമ്പ്​ അദ്ദേഹം സൗദി അറേബ്യയിൽ ഇന്ത്യൻ അംബാസഡറായി സേവനം അനുഷ്​ഠിക് കാൻ കഴിഞ്ഞത്​ ത​​െൻറ ജീവിതത്തിലെ ഏറ്റവും വലിയ ആദരവും സൗഭാഗ്യവുമായിരുന്നെന്ന്​ ട്വീറ്റ്​ ചെയ്​തു. മൂന്നുവർഷം സൗദിയിലെ നമ്മുടെ പൗരന്മാരുടെ ക്ഷേമത്തിനും ഇരുരാജ്യങ്ങളു​ം തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വേണ്ടി പ്രവർത്തിക്കാൻ അവസരം തന്നതിനും അത്​ വിജയത്തിലെത്തിക്കാൻ ഉറച്ച പിന്തുണയേകിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജിനോടും സൗദി ഗവൺമ​െൻറിനോടും എംബസിയിലെ സഹപ്രവർത്തകരോടും ഇന്ത്യൻ സമൂഹത്തോടും അ​ദ്ദേഹം നന്ദി രേഖപ്പെടുത്തി.

ശനിയാഴ്​ച ഉച്ചക്ക്​ എംബസി ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷനും അംബാസഡറുടെ താൽക്കാലിക ചുമതല വഹിക്കുന്നയാളുമായ ഡോ. സുഹൈൽ അജാസ്​ ഖാൻ, എംബസി പ്രോ​േട്ടാക്കോൾ ഒാഫീസർ നിയാസ്​ എന്നിവരാണ്​ റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ അഹമ്മദ്​ ജാവേദിനേയും കുടുംബത്തേയും യാത്രയാക്കാനെത്തിയത്​. വ്യാഴാഴ്​ച രാത്രിയിൽ എംബസി ഒാഡിറ്റോറിയത്തിൽ മുഴുവൻ ഉദ്യോഗസ്​ഥരും ജീവനക്കാരും ചേർന്ന്​ യാത്രയയപ്പ്​ നൽകിയിരുന്നു. ചടങ്ങിൽ അംബാസഡർ ത​​െൻറ പേര്​ ​പതിപ്പിച്ച കപ്പ്​ മുഴുവനാളുകൾക്കും സമ്മാനിച്ചു.

അംബാസഡർ ഹാമിദലി റാവു വിരമിച്ച്​ ആറുമാസത്തിന്​ ശേഷം അദ്ദേഹത്തി​​െൻറ പിൻഗാമിയായി 2016 ഫെബ്രുവരി 17നാണ്​ അഹമ്മദ്​ ജാവേദ്​ റിയാദിലെത്തി ചുമതലയേറ്റെടുത്തത്​. മുംബൈ പൊലീസ്​ കമീഷണറായി വിരമിക്കാനിരിക്കെ 2015 ഡിസംബർ 11നാണ്​ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അദ്ദേഹത്തെ സൗദിയിലേക്കുള്ള പുതിയ അംബാസഡറായി നിയമിച്ചത്​. 1956ൽ ലക്​നോയിൽ ജനിച്ച അദ്ദേഹം ഡെൽഹിയിലെ സ​െൻറ്​ സ്​റ്റീഫൻസ്​ കോളജിലെ പഠനശേഷം 1980ലാണ്​ ഇന്ത്യൻ പൊലീസ്​ സർവീസ്​ മഹാരാഷ്​ട്ര കേഡറിൽ ചേരുന്നത്​.

35 വർഷത്തെ സേവനത്തിനിടയിൽ നിരവധി ഉയർന്ന പദവികൾ അദ്ദേഹത്തെ തേടിയെത്തി. മഹാരാഷ്​ട്ര ഹോം ആൻഡ്​ ഗാർഡ്​ ഡി.ജി.പി ആയിരിക്കെ 2015 സെപ്​റ്റംബറിൽ മുംബൈ സിറ്റി പൊലീസ്​ കമീഷണറായി നിയമിതനായി. മൂന്നുമാസത്തിന്​ ശേഷം വിരമിച്ച ഉടനെയാണ്​ സൗദിയിലേക്ക്​ തിരിച്ചത്​. അംബാസഡറെന്ന നിലയിലുള്ള അദ്ദേഹ​ത്തി​​െൻറ മൂന്നുവർഷം സംഭവബഹുലമായിരുന്നു. 2016ലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം, 2017ൽ സൗദിയിലെ പൊതുമാപ്പ്​, 2018ൽ ജനാദിരിയ സൗദി പൈതൃകോത്സവത്തിൽ ഇന്ത്യ അതിഥി രാജ്യം തുടങ്ങിയ ഒ​േട്ടറെ പ്രധാനസംഭവങ്ങളിൽ​ ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്​ അവസരം ലഭിച്ചു. ഏറ്റവും ഒടുവിൽ ഇൗ വർഷം സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​െൻറ ഇന്ത്യാസന്ദർശനവേളയിൽ ഇന്ത്യൻ ഭാഗത്തുനിന്ന്​ പ്രധാന റോൾ വഹിക്കാനും ഭാഗ്യം ലഭിച്ചു. തന്ത്രപ്രധാനമായ കരാറുകൾ ഒപ്പിടു​േമ്പാൾ ഇന്ത്യൻ പക്ഷത്ത്​ നിന്നുകൊണ്ട്​ അത്​ നിർവഹിക്കാനുള്ള അവസരവും കിട്ടി.

സൗദിയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ജനകീയനാവാൻ കിട്ടിയ ഒരു അവസരവും അദ്ദേഹം വേണ്ടെന്നുവച്ചില്ല. എംബസിയുടെ അധികാര ഭൂപരിധിയിലുള്ള ഏറ്റവും വിദൂരസ്ഥമായ ഗ്രാമങ്ങളിൽ വരെ പോയി ഇന്ത്യൻ തൊഴിലാളികളുടെ വിഷമങ്ങളും പരാതികളും അറിയാൻ അദ്ദേഹം ശ്രമിച്ചു. അംബാസഡർ പദവിയിൽ ഒന്നര വർഷത്തേക്കായിരുന്നു ആദ്യ നിയമനം. കാലാവധി പൂർത്തിയാക്കിയപ്പോൾ വീണ്ടും ഒന്നര വർഷത്തേക്ക്​ കൂടി നീട്ടി നൽകുകയായിരുന്നു. യാത്രാപ്രിയനായ അഹമ്മദ്​ ജാവേദ്​ ബില്യാഡ്​സ്​ കളിക്കാരനും സ്​കൂബാ ഡൈവറുമാണ്​. യോഗയും അനുഷ്​ഠിക്കുന്നു. ഇന്ത്യൻ യോഗയുടെ ഒരു പ്രചാരകൻ കൂടിയാണ്​. ധാരാളം വായിക്കും. ചരിത്ര ബിരുദധാരിയായതിനാൽ ചരിത്ര പുസ്​തകങ്ങളോടാണ്​ കൂടുതൽ താൽപര്യവും. ശബ്​നം ജാവേദാണ്​ പത്​നി. ഒരാണും ഒരു പെണ്ണുമായി രണ്ട്​ മക്കളാണ്​. ഉത്തർപ്രദേശുകാരനാണെങ്കിലും മുംബൈയിലാണ്​ സ്ഥിരതാമസം ഉറപ്പിച്ചിരിക്കുന്നത്​. ശിഷ്​ടകാലം എല്ലാ ബാഹ്യതിരക്കുകളും ഒഴിവാക്കി വിശ്രമജീവിതം നയിക്കാനാണ്​ തീരുമാനം. അദ്ദേഹത്തി​​െൻറ സൗദിയിലെ പിൻഗാമി ഡോ. ഒൗസാഫ്​ ​സഇൗദ്​ അടുത്ത മാസം റിയാദിലെത്തി ചുമതലയേറ്റെടുക്കും.

Tags:    
News Summary - ahammed javed-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.