യാംബു മലബാർ എഫ്.സി അക്നെസ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അക്നെസ് മലബാർ എഫ്.സി ടീമിെൻറ വിജയാഘോഷ പരിപാടി
യാംബു: യാംബു മലബാർ എഫ്.സി സംഘടിപ്പിച്ച 18-ാമത് അക്നെസ് സൂപ്പർ കപ്പ് 2026 സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ കിരീടം ചൂടിയ അക്നെസ് മലബാർ എഫ്.സി ടീം വിജയാഘോഷം സംഘടിപ്പിച്ചു. യാംബു ടൗൺ താജ് ഹോട്ടൽ പരിസരത്താണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. അക്നെസ് ബ്രിഡ്ജ് ട്രേഡ് മാനേജർ ആഷിഫ് പെരിന്തൽമണ്ണ, മലബാർ എഫ്.സി പ്രസിഡൻറ് ഫർഹാൻ മോങ്ങം എന്നിവർ ചേർന്ന് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യാംബു ഇന്ത്യൻ ഫുട്ബാൾ അസോയിയേഷൻ ആക്റ്റിങ് പ്രസിഡൻറ് അബ്ദുൽ കരീം പുഴക്കാട്ടിരി, മലബാർ എഫ്.സി ജനറൽ സെക്രട്ടറി യാസിർ കൊന്നോല എന്നിവർ ടീമിന് ആശംസകൾ നേർന്നു. അയ്യൂബ് എടരിക്കോട്, സിറാജുദ്ദീൻ മുസ്ലിയാരകത്ത്, ഫിറോസ് മുണ്ടയിൽ, നിയാസ് പുത്തൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, അബ്ദുൽ ഹമീദ് കൊക്കച്ചാൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ടൂർണമെൻറ് കൺവീനർ റസാഖ് മണ്ണാർക്കാട്, സമീർ ബാബു, ഹനീഫ കൊളക്കാടൻ, സൽമാൻ കായൽപട്ടണം, ഷാനിൽ ബാവ, ഷബീർ അരിപ്ര, അബ്ദുറസാഖ് കാസർകോട്, അജ്നാസ്, മുബാറക്, നബീൽ, സലിം, ഇംതിയാസ്, സഹീർ, അഷ്റഫ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് വിജയകരമായ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.