Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ മംഗലാപുരം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു
ജുബൈൽ: സന്ദർശക വിസയിൽ എത്തിയ മംഗലാപുരം സ്വദേശിനി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. കർണാടക ബന്ദ്വാൽ സ്വദേശി പരേ തനായ അഹമ്മദ് പാട്ടീലിെൻറ ഭാര്യ ജോഹറാബി (58) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് അൽ റാബി കമ്പനി സെയിൽസ്മാനായി ജോലി ചെയ്യുന്ന മകെൻറ അടുത്തെത്തിയത്.
കഴിഞ്ഞ ദിവസം താമസ സ്ഥലത്തുനിന്നും ജുബൈൽ നഗരത്തിലേക്ക് വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു. ജോഹറാബി തൽക്ഷണം മരിച്ചു.
നേവൽ ബേസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇവിടെ തന്നെ ഖബറടക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകൻ അബ്ദുൽകരീം ഖാസിമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.