അബ്ഹ: അസീർ മേഖലയിലെ മർകസ് അൽഫുർഷയിൽ വാഹനാപകടത്തിൽ ഒരു വിദ്യാർഥി മരിക്കുകയും ഒമ്പത് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനാപകട വിവരമറിഞ്ഞ ഉടനെ അൽഫുർഷ ജനറൽ ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിന് ജാഗ്രതാ നിർദേശം നൽകിയിരുന്നതായി അസീർ മേഖല ആരോഗ്യ വക്താവ് സഇൗദ് അൽഅഹ്മരി പറഞ്ഞു. ഏഴിനും 16നുമിടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.