Posted On
date_range Updated On
date_range വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ജിദ്ദ: യാംബു ചെക്ക് പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നഖല്‍ ലോജിസ്റ്റിക്സ് കമ് പനിയിൽ ജോലി ചെയ്യുന്ന എറണാകുളം കളമശ്ശേരി കൊച്ചിന് യൂനിവേഴ്സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മഇൗലിെൻറ മകന് ഹാഷിം ഇസ്മാഇൗല് (26) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ചെക്ക് പോസ്റ്റില്‍ മറ്റൊരു വാഹനത്തിന് പിന്നില്‍ ഇടിച്ചാണ് അപകടം.
11മാസം മുമ്പാണ് സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്: റമീസ് ഇസ്മാഇൗല്. യാംബു ബദർ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്കായി കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.