അപകടത്തിൽ മരിച്ച അശോകൻ

കോഴിക്കോട് സ്വദേശി സൗദിയിൽ അപകടത്തിൽ മരിച്ചു

അബ്ഹ: മൊഹായിലിൽ ഹോളോബ്രിക്സ് കമ്പനിയിലുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ സ്വദേശി പളളിയാമ്പിൽ അശോകൻ (50) ആണ് മരിച്ചത്. 25 വർഷമായി സൗദിയിലുള്ള അശോകൻ രണ്ട് വർഷം മുമ്പ് പുതിയ വിസയിൽ ജോലിക്കെത്തിയതായിരുന്നു.

പിതാവ്: ഗോപിനാഥൻ, മാതാവ്: ലീല, ഭാര്യ:സുജാത. രണ്ട് പെൺകുട്ടികളുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ അശോക​െൻറ ഭാര്യ സഹോദരൻ ദിലീപ് കുമാറിനൊപ്പം അസീർ പ്രവാസി സംഘം മൊഹായിൽ മേഖല പ്രവർത്തകരായ മുരളി, ഷഫീഖ്, നൗഷാദ് എന്നിവർ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.